പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു (37) ഹരിയാനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞവർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ ആരോപണ വിധേയനായിരുന്നു, അറസ്റ്റിലുമായി. ഡൽഹിയിൽനിന്നു പഞ്ചാബിലെ ഭട്ടിൻഡയിലേക്കു കാറിൽ പോകവേ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തിലാണു ദീപ് മരിച്ചതെന്നാണു റിപ്പോർട്ട്. കുണ്ഡ്‍ലി–മനേസർ–പൽവാൽ (കെഎംപി) എക്സ്‍പ്രസ്‍വേയിൽ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം.
0 Comments